'വെള്ളക്കോട്ടിട്ട ചെകുത്താൻ;' മുത്തച്ഛന്റെ ലൈംഗിക പീഡനത്തിനിരയായ പേരക്കുട്ടി, ഇരകളായത് 299 കുട്ടികൾ

ജോയല്‍ ലെ സ്‌കൗര്‍നെക് | Photo: AFP
ജോയല്‍ ലെ സ്‌കൗര്‍നെക് | Photo: AFP

'നിങ്ങള്‍ ഒരു പിശാചായിരുന്നു. ചിലപ്പോള്‍ ഒരു ഡോക്ടറെ പോലെ വെളുത്ത കോട്ട് ധരിച്ച് മുന്നിലെത്തുന്ന ചെകുത്താൻ..' കോടതി മുറിയില്‍വെച്ച് വിചാരണയുടെ അവസാനം പ്രോസിക്യൂട്ടര്‍ ആ പ്രതിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. ശസ്ത്രക്രിയയുടെ മയക്കത്തിന്റെ മറവില്‍ നൂറുകണക്കിന് കുട്ടികളെ തന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയ ആ ഡോക്ടറെ കുറിച്ച് പറയാന്‍ മറ്റൊരു വിശേഷണവും സ്‌റ്റെഫാന്‍ കെല്ലന്‍ബര്‍ഗ് എന്ന പ്രോസിക്യൂട്ടർക്ക് ഉണ്ടായിരുന്നില്ലെന്ന് വേണം പറയാന്‍. ഫ്രാന്‍സിലെ ഏറ്റവും ക്രൂരനായ ലൈംഗിക കുറ്റവാളിയെന്ന് കുപ്രസിദ്ധിയാര്‍ജിച്ച, രോഗികളായി അടുത്തെത്തുന്ന കുട്ടികളെവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പീഡനത്തിനിരയാക്കിയ പ്രതിക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴാണ് ജോയല്‍ ലെ സ്‌കൗര്‍നെക് എന്ന 74 വയസ്സുകാരനായ കുറ്റവാളിയും അയാളുടെ കഥകളും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

ആരാണ് ജോയല്‍ ലെ സ്‌കൗര്‍നെക്?

Content Highlights: Joel Le Scournec, a French surgeon, receives 20 years for sexually abusing hundreds of children

Continue reading