ചെന്നിത്തലയില്‍ യുവദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ: ചെന്നിത്തലയിൽ യുവദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെയിന്റിങ് തൊഴിലാളിയായ അടൂർ കുരമ്പാല കുന്നുകോട്ട് വിളയിൽ ജിതിൻ (30), വെട്ടിയാർ സ്വദേശി ദേവിക ദാസ് (20)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ജിതിനെ തൂങ്ങിമരിച്ചനിലയിലും ദേവിയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്നനിലയിലുമാണ് കണ്ടത്.
രണ്ട് വർഷം മുൻപ് ജിതിനോടൊപ്പം ദേവിക ദാസ് ഇറങ്ങി പോയതിനു കുറത്തികാട് പോലീസ് ജിതിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ദേവിക ദാസ് ബാലികസദനത്തിൽ താമസിക്കുകയായിരുന്നു.
പ്രായപൂർത്തിയായതിനു ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോവുകയും മാർച്ച് 18-ന് ചെന്നിത്തലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ പെയിന്റിങ് കരാറുകാരൻ ജിതിൻ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തിരക്കി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: മാനസികപ്രയാസങ്ങളുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ടോൾഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056)
Content Highlights:couple found dead in chennithala alappuzha
Content Highlights: