ക്ലബ് ഹൗസില്‍ വിദ്വേഷ പ്രചരണം; അന്വേഷണം കേരളത്തിലേക്കും, ഒരാള്‍ മലയാളി പെണ്‍കുട്ടി

ന്യൂഡല്‍ഹി: സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസ് ആപ്പിലൂടെ മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ ഡല്‍ഹി പോലീസിന്റെ അന്വേഷണം കേരളത്തിലേക്കും. കേസില്‍ പോലീസ് തിരിച്ചറിഞ്ഞ ആറു പേരില്‍ ഒരാള്‍ മലയാളി പെണ്‍കുട്ടിയാണ്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പോലീസിലെ സൈബര്‍ സെല്‍ നിര്‍ദേശിച്ചു.
കേസില്‍ ലഖ്‌നൗ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷപരവും അശ്‌ളീലവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. ഇതില്‍ കേസെടുക്കണമെന്നും കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ അധ്യക്ഷ സ്വാതി മാലിവാള്‍ കഴിഞ്ഞയാഴ്ച പോലീസിനു നോട്ടീസ് നല്‍കിയിരുന്നു.
Content Highlights: