15 വയസ്സുകാരന് പ്രകൃതിവിരുദ്ധ പീഡനം; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

-
-

കൂത്തുപറമ്പ്: 15 വയസ്സുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. മൂര്യാട് നൂഞ്ഞമ്പായിലെ തെക്കുവവീട്ടില്‍ നൗഷാദിനെയാണ് (39) കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. വളര്‍ത്തുപ്രാവിനെ വാങ്ങിച്ചുതരാമെന്ന് പറഞ്ഞ് വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി നൗഷാദ് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

കുട്ടി സ്‌കൂള്‍ അധികൃതരോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്തതിനെത്തുടര്‍ന്ന് രണ്ട് മാസത്തോളമായി പ്രതി ഒളിവിലായിരുന്നു. കൂത്തുപറമ്പിലെത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: 15 year old boy raped in koothuparamba kannur 

Content Highlights: