ബാലികയെ പീഡിപ്പിച്ചെന്ന് തെറ്റിദ്ധരിച്ച് 13 കാരനെ മര്‍ദിച്ചു; കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

രാജാക്കാട്(ഇടുക്കി): നാലുവയസ്സുകാരിയെ ശാരീരികപീഡനത്തിനിരയാക്കിയെന്ന് തെറ്റിദ്ധരിച്ച് പതിമൂന്നുകാരനെ, ബാലികയുടെ ബന്ധുക്കള്‍ മര്‍ദിച്ചവശനാക്കി. എന്നാല്‍, ബാലിക പീഡനത്തിനിരയായിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതായി ശാന്തന്‍പാറ പോലീസ് അറിയിച്ചു.

പരിക്കേറ്റ ആണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനിതാ സി.ഐ.യുടെ നേതൃത്വത്തില്‍ ബാലികയുടെ മൊഴിയെടുത്തു. ആരോപണവിധേയനായ ആണ്‍കുട്ടിയുടെ സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട് സി.ഡബ്ല്യു.സി. അധികൃതര്‍ക്ക് കൈമാറുമെന്ന് ശാന്തന്‍പാറ പോലീസ് പറഞ്ഞു. ആണ്‍കുട്ടിയെ ആക്രമിച്ചവര്‍ക്കെതിരേ പോലീസ് കേസെടുക്കും.

Content Highlights: 13 year old boy attacked in rajakkad idukki 

Content Highlights: