വനിതാഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; യൂത്ത്‍ ലീഗ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയ്ക്കെതിരേ കേസ്

Screengrab: Mathrubhumi News
Screengrab: Mathrubhumi News

തൊടുപുഴ: ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിക്കെതിരേ കേസ്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ പരാതിയിലാണ് പി.എൻ. നിസാമുദീനെതിരേ തൊടുപുഴ പോലീസ് കേസെടുത്തത്. 

ഒരാഴ്‍ച മുൻപാണ് സംഭവം. ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തിയ നിസാമുദീന് മരുന്ന് പുറത്തുനിന്ന്‌ വാങ്ങാനെഴുതി. ഇതേത്തുടർന്ന് ബഹളംവയ്‍ക്കുകയും ‍ഡോക്ടറെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

സംഭവത്തിൽ ഡോക്ടർ ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതി പോലീസിന് കൈമാറി. തിങ്കളാഴ്ച കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരം ജോലി തടസ്സപ്പെടുത്തിയതിനാണ് കേസ്. വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി.

Content Highlights: Youth League district secretary booked for threatening a female doctor