യുവ കർഷകന്റെ ലഹരി കടത്ത്; പുരസ്കാരം തിരികെവാങ്ങുന്നതടക്കമുള്ള നടപടികൾ റിപ്പോർട്ട് കിട്ടിയശേഷം-മന്ത്രി സിദ്ദിഖ്

#ന്യൂസ് ഡെസ്ക്
ധനേഷ് എസ്. നായര്‍
ധനേഷ് എസ്. നായര്‍

തൃശ്ശൂർ: വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് രാസലഹരി കടത്തുന്നതിനിടെ പിടിയിലായ യുവ കർഷകനിൽനിന്ന് പുരസ്കാരം തിരികെവാങ്ങുന്നതടക്കമുള്ള നടപടികൾ റിപ്പോർട്ട് കിട്ടിയ ശേഷമെന്ന് മന്ത്രി ടി. സിദ്ദിഖ്. 2023-ൽ കൃഷിദർശൻ പദ്ധതിയുടെ ഭാഗമായി ഹരിപ്പാട് നഗരസഭയുടെ ആദരം ഏറ്റുവാങ്ങിയ ധനേഷ് എസ്. നായർ (ഡാനി) ആണ് കഴിഞ്ഞ ദിവസം അങ്കമാലിയിൽ മയക്കുമരുന്നുമായി പിടിയിലായത്.

കാര്യങ്ങൾ പരിശോധിക്കാൻ നിർദേശിച്ചതായും പുരസ്കാര നിർണയത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയുമായാണ് ധനേഷിനെ പിടികൂടിയത്.