പെരുമ്പാവൂരില്‍ യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍

പെരുമ്പാവൂര്‍: ഓടയ്ക്കാലിയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓടയ്ക്കാലി പുളിയാമ്പിള്ളിമുഗള്‍, നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി(29)യെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കുറുപ്പംപടി പോലീസ് അന്വേഷണം ആരംഭിച്ചു.
ചാന്ദിനി ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍നിന്ന് പണം വായ്പയെടുത്തിരുന്നു. ഇതിന്റെ ഗഡു ബുധനാഴ്ച അടക്കേണ്ടതായിരുന്നു. ഇതില്‍ കുടിശ്ശികയും ഉണ്ടായിരുന്നു. തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ചിലര്‍ ബുധനാഴ്ച യുവതിയുടെ വീട്ടില്‍വന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. എന്നാല്‍, വീട്ടുകാര്‍ ഇക്കാര്യം പോലീസിന് മൊഴിയായി നല്‍കിയിട്ടില്ല.
അതേസമയം, വായ്പയെടുത്തത് സംബന്ധിച്ചുള്ള കാര്യങ്ങളും ഫിനാന്‍സ് സ്ഥാപനത്തിലെ ചിലര്‍ വീട്ടിലെത്തിയെന്ന വിവരവും ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് കുറുപ്പംപടി പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: woman found dead at perumbavoor odakkali