ദുര്‍ഗന്ധം; ചെന്നൈ- ആലപ്പുഴ എക്‌സ്പ്രസില്‍നിന്ന് വേര്‍പെടുത്തിയ കോച്ചില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം

ചെന്നൈ: യാര്‍ഡില്‍ മാറ്റിയിട്ട തീവണ്ടിക്കോച്ചില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ചെന്നൈ സെന്‍ട്രല്‍- ആലപ്പുഴ എക്‌സ്പ്രസില്‍നിന്ന് പത്തുദിവസം മുന്‍പ് വേര്‍പെടുത്തിയിട്ട കോച്ചിലാണ് അജ്ഞാത മൃതദേഹം കണ്ടത്.
ശുചിമുറിയിലും ഫാനുകളുടെ പ്രവര്‍ത്തനത്തിലും കുഴപ്പങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് തീവണ്ടിയില്‍നിന്ന് ഒരു കോച്ച് അഴിച്ചുമാറ്റിയത്. യാര്‍ഡില്‍ ഒരരികില്‍ തുറന്നു കിടക്കുകയായിരുന്ന കോച്ചില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 50 വയസ്സുപ്രായം തോന്നിക്കുന്ന സ്ത്രീ ഏഴുദിവസം മുമ്പെങ്കിലും മരണമടഞ്ഞിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനയിലെ നിഗമനം.
ഭിക്ഷാടനം നടത്തുന്ന നാടോടി സ്ത്രിയാണ് മരിച്ചതെന്നാണ് കരുതുന്നത്. അവര്‍ തീവണ്ടി കോച്ചിൽ കയറുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.
Content Highlights: A decomposed body of a woman was found in a detached train coach at Chennai yard.