ഭർത്താവിന് വിവാഹേതരബന്ധമെന്ന് സംശയം; കാപ്പിയിൽ ഉറക്കമരുന്ന് നൽകിയശേഷം സ്വകാര്യഭാഗത്ത് കുത്തിപ്പരിക്കേൽപിച്ച് യുവതി

ലഖ്‌നൗ: ഭർത്താവിന് കാപ്പിയിൽ ഉറക്കമരുന്നു കലർത്തി നൽകിയ ശേഷം കത്തികൊണ്ട് സ്വകാര്യഭാഗത്ത് യുവതി കുത്തിപ്പരിക്കേൽപിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച, ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി വിവാഹേതരബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് യുവതി ആക്രമിച്ചതെന്നാണ് വിവരം. ലിസാദി ഗേറ്റ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ സൈയ്ദ് ഗാർഡനിലെ താമസക്കാരാണ് യുവതിയും ഭർത്താവും.
മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ താനൊരുങ്ങുന്നതായി ഭാര്യ സംശയിച്ചിരുന്നെന്ന് യുവാവ് പറഞ്ഞു. ഭാര്യക്ക് തന്നെ സംശയമായിരുന്നെന്നും യുവാവ് കൂട്ടിച്ചേർത്തു.
സംഭവദിവസം, ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും പിന്നാലെ യുവതി, ഭർത്താവിന് കാപ്പിയുണ്ടാക്കി അതിൽ ഉറക്കമരുന്നു കലർത്തി നൽകി കുടിപ്പിക്കുകയും ചെയ്തു. ഭർത്താവ് ബോധരഹിതനായതോടെ സ്വകാര്യഭാഗത്ത് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
യുവാവിന്റെ നിലവിളികേട്ട് സ്ഥലത്തേക്ക് ഓടിയെത്തിയ അമ്മയും സഹോദരിയും ഓടിയെത്തി. എന്നാൽ ഇതിനകം തന്നെ ഭാര്യ സ്ഥലത്തുനിന്ന് ഓടിക്കളഞ്ഞിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.
Content Highlights: A woman in Meerut attacked her husband's private parts with a knife., She mixed sleeping pills in his coffee after suspecting an extramarital affair., The victim's mother and sister rushed to help, while the accused fled the scene., Police have taken the woman into custody based on the husband's complaint.