വിഴിഞ്ഞത്ത് മീൻ വാങ്ങാനെത്തിയ യുവതിയെ അപമാനിച്ചെന്ന പരാതി; അതിഥി തൊഴിലാളി അറസ്റ്റിൽ

വിഴിഞ്ഞം: വിഴിഞ്ഞം ഫിഷ്ലാൻഡിൽ മീൻ വാങ്ങാനെത്തിയ യുവതിയെ അപമാനിച്ച ഇതര സംസ്ഥാന തൊഴിലാളിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഝാർഖണ്ഡ് സ്വദേശിയായ രഘുനന്ദൻ (22) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഫിഷ്ലാൻഡിൽ കുടുംബത്തോടൊപ്പം മീൻ വാങ്ങാനെത്തിയ യുവതിയുടെ ശരീരത്തിൽ ഇയാൾ സ്പർശിക്കുകയായിരുന്നു. യുവതി ഇതിനെ ചോദ്യം ചെയ്തതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഇടപെടുകയും യുവാവിനെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്
Content Highlights: A 22-year-old migrant worker from Jharkhand, Raghunandan, was arrested in Vizhinjam., The accused harassed a woman who came with her family to buy fish at the Vizhinjam Fish Land., Locals intervened, caught the accused, and handed him over to the Vizhinjam police., The accused was produced before the court and remanded.