ലക്ഷ്യസ്ഥാനത്ത് എത്തിച്ചില്ല; ചോദ്യംചെയ്ത മലയാളി യുവതിക്കുനേരേ ബെംഗളൂരുവില്‍ ഓട്ടോഡ്രൈവറുടെ കൈയേറ്റശ്രമം

ബെംഗളൂരു: ലക്ഷ്യസ്ഥാനത്ത് എത്തിക്കാത്തതിനെ ചോദ്യംചെയ്ത മലയാളി യുവതിക്കുനേരേ ഉബര്‍ ഓട്ടോ ഡ്രൈവറുടെ കൈയേറ്റശ്രമം. കോറമംഗലയില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.
ലക്ഷ്യസ്ഥാനത്തുനിന്ന് അരക്കിലോമീറ്ററോളം അകലെയാണ് ഓട്ടോനിര്‍ത്തിയത്. തെരുവ് നായശല്യമുണ്ടെന്നും ബുക്കിങ് പ്രകാരമുള്ള സ്ഥലത്ത് തന്നെ ഇറക്കണമെന്നും യുവതി അഭ്യര്‍ഥിച്ചുവെങ്കിലും ഓട്ടോ ഡ്രൈവര്‍ സമ്മതിച്ചില്ല. വീതികുറഞ്ഞ റോഡാണെന്ന് പറഞ്ഞു കയര്‍ക്കുകയായിരുന്നു. ഇരുവരുംതമ്മില്‍ വാഗ്വാദമാകുകയും പിന്നീട് യുവതിയുമായി ഓട്ടോയില്‍ തിരികെപോകാന്‍ ശ്രമിക്കുകയുംചെയ്തു. ബഹളംകേട്ട് ആളുകള്‍കൂടി. ഉബര്‍ ആപ്പില്‍ നല്‍കിയ നമ്പറിലുള്ള ഓട്ടോയായിരുന്നില്ല സവാരിയ്ക്ക് എത്തിയത്. ഓട്ടോയുടെ നമ്പറിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതിയ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് ആളുകള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയും ഇയാളെ തിരിച്ചയക്കുകയും ചെയ്തു.
ബെംഗളൂരു നഗരത്തില്‍ ഓട്ടോക്കാരില്‍നിന്ന് പലപ്പോഴും ഇത്തരത്തിലുള്ള മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ യുവതി പറഞ്ഞു.
Content Highlights: A Malayali woman was allegedly attacked by an Uber auto driver in Bengaluru after questioning him for stopping short of her destination. The incident highlights safety concerns for women.