AC കോച്ചിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; ടിക്കറ്റ് പരിശോധനകൻ അറസ്റ്റിൽ

കൊല്ലം: തീവണ്ടിയാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തീവണ്ടിയിലെ ടിക്കറ്റ് പരിശോധകനെ റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്സ്പ്രസ്സിലെ ടിക്കറ്റ് പരിശോധകനായിരുന്ന കൊല്ലം കടക്കൽ ഷീന മന്ദിരത്തിൽ ഷിജുവിനെയാണ് റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെ എത്തിയ നേത്രാവതി എക്സ്പ്രസ്സിലെ എ.സി. കോച്ചിലെ യാത്രക്കാരിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്.
എസ്.ഐ അനിൽമാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷിജുവിനെ പിടികൂടിയത്. കേസിൽ അന്വേഷണം തുടരുകയാണ്.
Content Highlights: A ticket inspector on the Netravati Express was arrested by railway police for allegedly attempting to sexually harass a female passenger. The incident occurred in the AC coach of the train, and the complaint was filed by a woman traveling with her husband. The arrest was made by a team led by SI Anil Mathew, and the investigation is ongoing.