വാഗ്ദാനംചെയ്തത് നെതര്‍ലാന്‍ഡ്‌സില്‍ ജോലിയും വിസയും; തൃശ്ശൂര്‍ സ്വദേശിയുടെ 1.18 ലക്ഷം രൂപ നഷ്ടമായെന്ന് പരാതി

ചേലക്കര(തൃശ്ശൂര്‍): നെതര്‍ലാന്‍ഡ്‌സില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് ചേലക്കര സ്വദേശിയില്‍ നിന്ന് 1.18 ലക്ഷം രൂപ തട്ടിയെന്ന് പരാതി. ചേലക്കര കുറുമല സ്വദേശി എല്‍ദോ കെ.ബെന്നി(24)യാണ് ചേലക്കര പോലീസില്‍ പരാതി നല്‍കിയത്. പാലക്കാട് വടക്കഞ്ചേരി മംഗലം സ്വദേശി വിഷ്ണു(40) വിനെതിരെയാണ് പോലീസില്‍ പരാതി നല്‍കിയത്.
വിസയ്ക്കായി 63,000-65,000 രൂപ രണ്ടുതവണയായി നല്‍കിയിരുന്നു. ചേലക്കരയിലെ ബാങ്ക് വഴിയാണ് പൈസ നല്‍കിയത്. ഒരു വര്‍ഷത്തോളമായിട്ടും ജോലിയും വിസയുമില്ല. വിഷ്ണുവിനെ ഫോണില്‍ വിളിച്ചാല്‍ കിട്ടാതെ വന്നതോടെയാണ് ചേലക്കര പോലീസില്‍ പരാതി നല്‍കിയതെന്ന് എല്‍ദോ കെ.ബെന്നി പറഞ്ഞു
Content Highlights: Chealakara resident lost ₹1.18 lakh to a scammer promising jobs and visas in the Netherlands. Police complaint filed. Learn more about this fraud.