പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികാതിക്രമം: ഇതരസംസ്ഥാന തൊഴിലാളി അടക്കം 3 പേര് പിടിയില്‍

മേലാറ്റൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയുള്‍പ്പെടെ മൂന്നുപേരെ മേലാറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തു.
11, 12, 14 വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ച കേസിലാണ് ഉത്തര്‍പ്രദേശ് അലിഗഢ് ജില്ലയിലെ രാജ്മൗ വില്ലേജ് സ്വദേശി ഫിറോസ് സൈഫി (23), മേലാറ്റൂര്‍ സ്വദേശികളായ മാമ്പ്ര വീട്ടില്‍ മുഹമ്മദ് റിയാസ് (34), അമ്പലക്കുന്നന്‍ ഷബീര്‍ (26) എന്നിവരെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. താമസസ്ഥലത്തുനിന്ന് കാണാതായ പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തങ്ങള്‍ക്കുണ്ടായ ദുരനുഭവം കുട്ടികള്‍ പേലീസിനോടു പറയുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയോടെ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. വ്യാഴാഴ്ച പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്ചെയ്തു.
മേലാറ്റൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ സി.എസ്. ഷാരോണ്‍, എസ്.ഐ. ഷിജോ സി. തങ്കച്ചന്, സി.പി.ഒ.മാരായ രജീഷ്, ബിബിന്‍, അജീഷ്, പ്രമോദ്, ജാബിര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: three arrested in melattur for molesting minor girls