കിളിമാനൂരിൽ പാർക്കിങ്ങിനെച്ചൊല്ലി യുവതിയുടെ കൈവെട്ടിയ സംഭവം: പ്രതിയായ അമ്മാവൻ അറസ്റ്റിൽ

തിരുവനന്തപുരം: കിളിമാനൂരിൽ യുവതിയുടെ കൈവെട്ടിയ കേസിൽ പ്രതിയായ അമ്മാവൻ പിടിയിലായി. പോങ്ങനാട് സ്വദേശിയായ മണിക്കുട്ടനെ(60)യാണ് ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസമാണ് പോങ്ങനാട് പഴയചന്ത തട്ടാക്കുന്നിൽ വീട്ടിൽ സിന്ധു (42)വിനെ മണിക്കുട്ടൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. സിന്ധുവിന്റെ അമ്മയുടെ സഹോദരനും അയൽവാസിയുമാണ് പ്രതി.
സിന്ധുവിന്റെ സ്‌കൂട്ടർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം. മകളെ ട്യൂഷന് കൊണ്ടുവിട്ടശേഷം വീട്ടിലേക്കു കയറുന്ന വഴിയിൽ സ്‌കൂട്ടർ പാർക്ക് ചെയ്തപ്പോഴാണ്, ഇതു ചോദ്യം ചെയ്തു കൊണ്ടുവന്ന മണിക്കുട്ടൻ വാക്കുതർക്കത്തിനിടയിൽ ഇരുകൈയിലും വെട്ടിപ്പരിക്കേല്പിച്ചത്. വണ്ടി വെയ്ക്കുന്നത് സംബന്ധിച്ച് ഇരുവരും മുൻപും വഴക്കുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിനുശേഷം ഒളിവിൽപോയ മണിക്കുട്ടനെ ശനിയാഴ്ച വൈകിട്ടാണ് കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
Content Highlights: Police apprehended the uncle in Thiruvananthapuram who allegedly attacked his niece, severing her hand over a parking dispute. Learn more about the shocking incident.