ശ്രീകാര്യത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചത് മൂന്നുപേരെ; യുവാവും അമ്മയും അടക്കം നാലുപേര്‍ പിടിയിൽ

സഞ്ജയ്
സഞ്ജയ്

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്ത് മദ്യപസംഘം മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. ഒന്നാം പ്രതിയായ പൗഡിക്കോണം സ്വദേശി സഞ്ജയ്, കത്തിയെടുത്തു കുത്താന്‍ നല്‍കിയ സഞ്ജയ്യുടെ അമ്മ രഞ്ജിത, രണ്ടാം പ്രതി അഭിജിത്, നാലാം പ്രതി അമല്‍ എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റുചെയ്തത്.

വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മൂന്നാം പ്രതിയായ മണിക്കുട്ടന്‍ ഒളിവിലാണ്. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്. കഴക്കൂട്ടം എസിപി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്

Content Highlights: Four Arrested in Thiruvananthapuram Stabbing Incident, One Suspect Remains At Large