തിരുവനന്തപുരത്ത് ഒരുവയസ്സുകാരിയെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

മലയിൽകീഴ്: തിരുവനന്തപുരം മലയിൽകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിളവൂർക്കലിൽ ഒരു വയസ്സുള്ള കുഞ്ഞിനെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഒരു വയസ്സും രണ്ടുമാസവും പ്രായമുള്ള ഇവാനി എന്ന പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ ക്രിസ്റ്റി പോലീസ് കസ്റ്റഡിയിൽ.
ഒറ്റയിൽ ആശുപത്രിക്ക് സമീപം ഇന്ന് വൈകുന്നേരം അഞ്ചുമണിയോട് അടുപ്പിച്ചാണ് ഈ ദാരുണ സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ വിളവൂർക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കാണ് ആദ്യം കൊണ്ടുവന്നത്.
ഇവിടെനിന്നും 5:10-ഓടെ 108 ആംബുലൻസ് വിളിക്കുകയും കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആറുമണിയോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കുടുംബ പ്രശ്നമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയ്ക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
Content Highlights: A one-year-old girl named Ivani was killed by her mother, Kristy, in Vilavurkkal, under the jurisdiction of Malayinkeezhu police station in Thiruvananthapuram. The incident occurred near Ottayal Hospital around 5 PM, and the child was initially taken to Vilavurkkal Primary Health Center before being transferred to Thiruvananthapuram Medical College Hospital, where she was pronounced dead at 6 PM.