താനെയിൽ അഞ്ചുകോടിയുടെ പാമ്പിൻവിഷം പിടികൂടി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | AFP
പ്രതീകാത്മക ചിത്രം | AFP

താനെ: താനെയിൽനിന്ന് 5.2 കോടി രൂപ വിലമതിക്കുന്ന 500 മില്ലിഗ്രാമിലധികം പാമ്പിൻവിഷം പോലീസ് പിടികൂടി. സംഭവത്തിൽ മുഹമ്മദ് ഡാനിഷ് ഫായിം ഖാൻ (23), അബ്ദുൾ കരീം റാഷിദ് അഹമ്മദ് ഷെയ്ഖ് (51), ഫൈസാൻ അബ്ദുൾ അസീസ് (30), ഫാറൂഖ് അലി അബ്ദുൾ അലി (37), നൂർ മുഹമ്മദ് വാലി മുഹമ്മദ് ഷെയ്ഖ് (47) എന്നിവരെ അറസ്റ്റുചെയ്തു.

മുഹമ്മദ് ഡാനിഷ് ഫായിം ഖാൻ, അബ്ദുൾ കരീം റാഷിദ് അഹമ്മദ് ഷെയ്ഖ് എന്നിവരിൽനിന്ന് യഥാക്രമം 250 മില്ലിഗ്രാമും 260 മില്ലിഗ്രാമും മൂർഖൻവിഷം അടങ്ങിയ രണ്ടുകുപ്പികൾ പോലീസ് കണ്ടെടുത്തു.

കാഷിഗാവ് പ്രദേശത്തെ ദോഡിയ പെട്രോൾപമ്പിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. വന്യജീവിസംരക്ഷണനിയമപ്രകാരം കാശിഗാവ് പോലീസ് പ്രതികളുടെ പേരിൽ കേസ് രജിസ്റ്റർചെയ്തു.

Content Highlights: Thane police seized over 500mg of snake venom valued at Rs 5.2 crore., Five individuals arrested in connection with the illegal smuggling., Cobra venom vials recovered from the suspects near Kashigaon., Case registered under the stringent Wildlife Protection Act.