ബിവറജസ് ഔട്ട്‌ലെറ്റ് വളപ്പിനുള്ളിൽ യുവാവിന് ക്രൂരമർദനം; മൂന്ന് പേർ പിടിയിൽ

ചേർത്തല: തൈക്കാട്ടുശ്ശേരി ബിവറജസ് ഔട്ട്‌ലെറ്റ് വളപ്പിനുള്ളിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. തണ്ണീർമുക്കം പഞ്ചായത്ത് മരത്തോർവട്ടം മറ്റത്തിൽ വീട്ടിൽ വിഷ്ണു സന്തോഷ്(സഞ്ജപ്പൻ-26),അരൂക്കുറ്റി പഞ്ചായത്ത് 14-ാം വാർഡ് നദുവത്ത് നഗർ പാലപ്പറമ്പിൽ അനുരാഗ് സുരേഷ് (25) എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്.
തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 11-ാം വാർഡിൽ ശാന്തിക്കവലക്ക് പടിഞ്ഞാറ് മഠത്തിവെളി വീട്ടിൽ എം.ജി.അനീഷ് കുമാറി(43)നാണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മർദ്ദനമേറ്റത്. മദ്യം വാങ്ങിക്കാനുള്ളവരുടെ വരി മറികടക്കാൻ ചിലർ ശ്രമിച്ചതിനെ വരി നിന്നിരുന്നവരിൽ പലരും എതിർത്തിരുന്നു. വാക്കേറ്റത്തിനിടയിൽപെട്ട ഒരാളെ പിടിച്ചുമാറ്റുന്നതിനിടയിലാണ് അനീഷിനെ കടന്നുപിടിച്ച് അഞ്ചംഗ സംഘം മർദ്ദിച്ചത്.
Content Highlights: Three suspects arrested for assaulting a 43-year-old man at a Beverages outlet., The incident occurred in Thaikattussery, Cherthala., The dispute started over queue jumping while purchasing liquor., The accused include two adults and one minor.