ശാരീരിക ബന്ധത്തിനല്ല; രാഹുലിനെ കാണണമെന്ന് പറഞ്ഞത് തീർപ്പിലെത്താൻ- അതിജീവിത

കൊച്ചി: ബലാത്സംഗ കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ പരാതിക്കാരി. നേരിൽ കാണണമെന്ന് രാഹുലിനോട് പറഞ്ഞപ്പോൾ ഫെനി നൈനാനുമായി ബ്ന്ധപ്പെടാൻ പറഞ്ഞുവെന്നും അതുകൊണ്ടാണ് താൻ അദ്ദേഹത്തിന് സന്ദേശം അയച്ചതെന്നും അതിജീവിത പറയുന്നു.
നേരിൽ കാണണമെന്നു പറഞ്ഞപ്പോൾ രാഹുൽ വലിയ അഹങ്കാരത്തോടെ ഫെനിയോട് പറയനാണ് പറഞ്ഞത്. കാണാൻ ഫെനിയുടെ ആവശ്യമില്ല എന്നാണ് താൻ മറുപടി പറഞ്ഞത്. എനിക്ക് വ്യക്തമായ ക്ലാരിറ്റി വേണമെന്നാണ് ആവശ്യപ്പെട്ടത്. നടന്ന കാര്യങ്ങൾ എല്ലാവരോടും തുറന്ന് പറയുമെന്ന് പറഞ്ഞപ്പോഴുണ്ടായ ഭീഷണികളാണ് നിങ്ങൾ എല്ലാവരും കണ്ടത്. പേടിച്ചിട്ടില്ല, പിന്നോട്ടുമില്ല.
ചാറ്റിലെ ചില ഭാഗങ്ങൾ മാത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്.ശാരീരിക ബന്ധത്തിന് വേണ്ടിയല്ല താൻ രാഹുലിനെ വീണ്ടും സമീപിച്ചത്. ചില കാര്യങ്ങൾക്ക് തീർപ്പ് വേണമായിരുന്നു. അവർ ഇരുവരും ഒഴിഞ്ഞുമാറി. ഇനി മുന്നോട്ട് വരുന്നവരെ നിശബ്ദരാക്കാൻ വേണ്ടിയാണ് ഫെനി ശ്രമിക്കുന്നതെന്നും അതിജീവിത കൂട്ടിച്ചേർത്തു.
2024 ഏപ്രിലിൽ മൂന്നു മണിക്കൂർ ബലാത്സംഗം ചെയ്തെന്ന് പറയുന്ന അതേ ആളെ 2025 ഒക്ടോബറിൽ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണമെന്ന് പറയുന്നതിന്റെ യുക്തി എന്താണെന്നാണ് ചാറ്റുകൾ പുറത്ത് വിട്ട് ഫെനി ചോദിച്ചിരുന്നു. അതിജീവിതയെ പലവട്ടം ഒഴിവാക്കാൻ നോക്കിയെങ്കിലും നിർബന്ധം പിടിച്ചപ്പോൾ പാലക്കാട് എംഎൽഎ ഓഫീസിൽ പോയാൽ കാണാമെന്ന് പറഞ്ഞു. എന്നാൽ, അതുപോരെന്നും സ്വകാര്യത വേണമെന്നുമാണ് അവർ പറഞ്ഞത്. ഫ്ളാറ്റിൽവെച്ച് കാണാമെന്നും മൂന്ന് നാല് മണിക്കൂറെങ്കിലും സമയം വേണമെന്നും പറഞ്ഞു.
ഫ്ളാറ്റിൽ അസൗകര്യമാണെങ്കിൽ കാറിൽ ഡ്രൈവ് പോകാമെന്ന് പറഞ്ഞതായും എംഎൽഎ ബോർഡ് വെച്ച വണ്ടി വേണ്ടെന്നും തന്റെ കാറിൽ പോകാമെന്നും പരാതിക്കാരി പറഞ്ഞതായും ഫെനി ആരോപിച്ചു. അതിജീവിതയെ അപമാനിച്ചതിനെ തുടർന്ന് ഫെനിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. തനിക്കെതിരേയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഫെനിയിപ്പോൾ.
Content Highlights: Survivor reveals true motive behind approaching MLA Rahul Mankootathil, citing a need for closure & facing threats. Details of the case against Rahul & his friend Feni.