നടന്നുപോകുന്ന യുവതിയോട് ബൈക്കിലെത്തി ലൈംഗികാതിക്രമം, അശ്ലീലംപറച്ചിൽ; യുവാവ് അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
മുഹമ്മദ് ഫസൽ
മുഹമ്മദ് ഫസൽ

സുൽത്താൻബത്തേരി: നടന്നുപോകുന്ന യുവതിയോട് ബൈക്കിലെത്തി ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. നെന്മേനി മലവയൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫസലിനെയാണ്(20) ബത്തേരി പോലീസ് അറസ്റ്റുചെയ്തത്.

ഞായറാഴ്ച വൈകീട്ടോടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ് യുവതിക്കുനേരേ ഇയാൾ അതിക്രമം നടത്തുകയും അശ്ലീലംപറയുകയും ചെയ്തത്. സംഭവശേഷം കടന്നുകളഞ്ഞ പ്രതിയെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

Content Highlights: Arrest of 20-year-old Muhammad Fazal in Sultan Bathery., Incident involved sexual harassment of a woman walking home., Police successfully identified the suspect using local CCTV footage., Accused is a resident of Nenmeni Malavayal.