വിജയ്യുടെ പരിപാടിയിൽ പങ്കെടുക്കാൻ പോയ വനിതാ ഹെഡ് കോൺസ്റ്റബിളിനെ പീഡിപ്പിച്ചു; എസ്.ഐ. അറസ്റ്റിൽ

ചെന്നൈ: മുഖ്യമന്ത്രി വിജയ്യുടെ പരിപാടിയിൽ പങ്കെടുക്കാൻ പോയ വനിതാ ഹെഡ് കോൺസ്റ്റബിളിനെ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ സബ് ഇൻസ്പെക്ടർ കുമാറിനെ അറസ്റ്റുചെയ്തു. പുതുക്കോട്ടയിൽനടന്ന വിജയ്യുടെ ചടങ്ങിൽ സുരക്ഷാജോലിയിലുണ്ടായിരുന്ന വനിതാ ഹെഡ്കോൺസ്റ്റബിളാണ് പീഡനപരാതി നൽകിയത്. തിരുനെൽവേലിയിൽനിന്നുള്ള 20 പേർ ചടങ്ങിലേക്ക് സുരക്ഷാജോലിക്കുപോയിരുന്നു. രാത്രി വാനിൽ മടങ്ങുമ്പോൾ കുമാർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും താൻ അയാളെ മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. തിരുനെൽവേലിയിൽ തിരിച്ചെത്തിയശേഷം വനിതാ ഹെഡ് കോൺസ്റ്റബിൾ പാളയൻകോട്ട പോലീസിൽ പരാതിനൽകുകയായിരുന്നു.
Content Highlights: A woman head constable filed a complaint of assault against a colleague., Sub-Inspector Kumar was arrested by Palayamkottai police., The incident occurred in a van while returning from security duty at Vijay's event in Pudukottai.