വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്, സംഭവം കുറ്റിപ്പുറത്തിന് സമീപം

കല്ലേറില്‍ ട്രെയിനിന്‍റെ ചില്ല് പൊട്ടിയ നിലയില്‍
കല്ലേറില്‍ ട്രെയിനിന്‍റെ ചില്ല് പൊട്ടിയ നിലയില്‍

കുറ്റിപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ കുറ്റിപ്പുറം സ്റ്റേഷന്‍ പിന്നിട്ടതിന് പിന്നാലെയാണ് കല്ലേറുണ്ടായത്. രാത്രി 9 മണിക്കായിരുന്നു സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ചില്ല് പൊട്ടി. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: stone pelting at Vande Bharat Express train