തീയേറ്ററിൽ 13-കാരിക്കുനേരെ ലൈംഗികാതിക്രമം; 65-കാരൻ പിടിയിൽ

ഷൊർണ്ണൂർ: തീയേറ്ററിൽ കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ 13-കാരിക്ക് നേരെ ലൈംഗികാതിക്രമം. വല്ലപ്പുഴ സ്വദേശി കെ.പി. ജാഫർ ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ടോടെ ഷൊർണ്ണൂർ നഗരത്തിലെ തീയേറ്ററിലായിരുന്നു സംഭവം.
പെൺകുട്ടി തീയേറ്ററിലെത്തിയതുമുതൽ ഇയാൾ അപമര്യാദയായി പെരുമാറുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചതായും പരാതിയിൽ പറയുന്നു. കുടുംബം ഉടൻ പോലീസിൽ വിവരമറിയിച്ചു.
പെൺകുട്ടിതന്നെ നൽകിയ പരാതിയിൽ ഷൊർണ്ണൂർ പോലീസ് ജാഫറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Content Highlights: 13-year-old girl molested in a Shoranur theatre, Accused identified as K.P. Jafar from Vallappuzha, Family reported the incident immediately to the police, Accused arrested and remanded under the POCSO Act