ഷൊർണൂരിന് സമീപം റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും; ട്രെയിൻ അട്ടിമറി ശ്രമമോ? ഒരാൾ കസ്റ്റഡിയിൽ

ഷൊർണൂർ: ഒറ്റപ്പാലം-ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും കയറ്റിവെച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ- കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിൻ പോകുന്ന സമയത്താണ് സംഭവം. മൂന്ന് സ്ഥലങ്ങളിലാണ് ഇത്തരത്തിൽ പാളത്തിൽ സാധനങ്ങൾവെച്ചതായി കണ്ടെത്തിയത്. അട്ടിമറി ശ്രമമാണെന്ന സംശയത്തിലാണ് റെയിൽവെ പോലീസ്.
സംഭവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബിഹാർ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായാണ് വിവരം. എന്നാൽ ഇയാൾ തന്നെയാണോ ഇത് ചെയ്തതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Content Highlights: Iron pieces and concrete found on railway tracks between Shoranur and Ottapalam, Incident occurred while the Kannur-Coimbatore Express was passing, Railway police suspect a deliberate sabotage attempt, A Bihar native with alleged mental health issues has been taken into custody for questioning