ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; റാപ്പിഡോ ഡ്രൈവര്‍ക്കെതിരേ കേസ്

ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് റാപ്പിഡോ ബൈക്ക് ടാക്‌സിഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു. ബിഹാര്‍ സ്വദേശിയായ 20-കാരിയുടെ പരാതിയിലാണ് കേസ്. ബ്രിഗേഡ് റോഡിലേക്ക് പോകാനാണ് യുവതി ബൈക്ക് ടാക്‌സി ബുക്കുചെയ്തത്.
യാത്രയ്ക്കിടെ ഡ്രൈവര്‍ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചെന്നാണ് പരാതി. വഴിമാറ്റി മറ്റൊരു സ്ഥലത്താണ് യുവതിയെ ഇറക്കിയത്. തുടര്‍ന്ന് സഹോദരനോടൊപ്പം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. റാപ്പിഡോ അധികൃതര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു
Content Highlights: sexual assault against college student in bengaluru rapido driver booked