സ്ത്രീകളുടെ മുറിക്ക് മുന്നില്‍ കിടന്നുറങ്ങിയത് ചോദ്യംചെയ്തു; RPF ഉദ്യോഗസ്ഥനെ അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ച് റെയില്‍വേ ഗേറ്റ് കീപ്പര്‍

അറസ്റ്റിലായ വി.വി.ധനേഷ്‌
അറസ്റ്റിലായ വി.വി.ധനേഷ്‌

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ കരാര്‍ ജീവനക്കാരന്‍ അറസ്റ്റിലായി. ഹെഡ് കോണ്‍സ്റ്റബിള്‍ മലപ്പുറം എടപ്പാളിലെ പി.ശശിധരന്‍ (53) ആണ് ആക്രമിക്കപ്പെട്ടത്. റെയില്‍വേ ഗേറ്റ് കീപ്പര്‍ മമ്പറം സ്വദേശി വി.വി.ധനേഷിനെ (42) അറസ്റ്റ് ചെയ്തു.

സ്ത്രീകളുടെ വിശ്രമമുറിക്ക് മുന്നില്‍ പ്‌ളാറ്റ്ഫോമില്‍ കിടന്നുറങ്ങുകയായിരുന്ന ധനേഷിനെ വിളിച്ചുണര്‍ത്തിയതിനാണ് ആക്രമിച്ചതെന്നാണ് പരാതി. ധനേഷ് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 11.45-നാണ് സംഭവം. യൂണിഫോം വലിച്ചുകീറിയശേഷം അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ചെന്നും ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറ നശിപ്പിച്ചെന്നുമാണ് പരാതി.

Content Highlights: Railway contract worker attacks RPF officer at Kannur station after being woken up from sleeping in front of women`s restroom. Arrest made.