ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 55-കാരന്‍ അറസ്റ്റില്‍

പാണ്ടിക്കാട്: ദളിത് വിഭാഗത്തില്‍പ്പെട്ട ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചെമ്പ്രശ്ശേരി കാളമ്പാറയിലെ ആറുവിരലന്‍ ജബ്ബാറിനെയാണ് (55) പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. സന്തോഷ് കുമാര്‍, പാണ്ടിക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. റഫീഖ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുളിവെണ്ട നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രതിയെ ഭയന്ന് കുട്ടിയുടെ കുടുംബം വിവരം പുറത്തറിയിച്ചിരുന്നില്ല. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോക്‌സോ, എസ്.എസി., എസ്.ടി. പ്രിവന്‍ഷന്‍ ആക്ട് എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ.എ. അബ്ദുല്‍ സലാം, സി.പി.ഒ.മാരായ ഷമീര്‍ കരുവാരക്കുണ്ട്, ഒ. ശശി, എ. ജയന്‍, പി. ജിതിന്‍, കെ. അസ്മ എന്നിവരടങ്ങുന്ന സംഘമാണ് കേസില്‍ തുടരന്വേഷണം നടത്തുന്നത്.
Content Highlights: rape attempt against minor girl accused arrested in pandikkad