'പൂത്തിരി ഓണായി';പാൽവണ്ടിയിൽ രണ്ടരക്കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ,യുവാവ് പിടിയിൽ

പുഴയ്ക്കൽ: വിപണിയിൽ രണ്ടരക്കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊങ്ങണേംകാട് ഹബീബ് (25) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 11 -ഓടെയാണ് പാൽവണ്ടിയിൽ ലഹരി ഒളിപ്പിച്ചു കടത്തുന്നതിനിടെ പുഴയ്ക്കലിൽനിന്ന് പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് രണ്ടര കിലോ ഹാഷിഷ് ഓയിൽ കൂടാതെ 200ഗ്രാം കഞ്ചാവും കണ്ടെടുത്തു.
സാമൂഹികമാധ്യമങ്ങളിലൂടെ പൂത്തിരി എന്ന പ്രത്യേക കോഡ് ഉപയോഗിച്ചായിരുന്നു വിൽപ്പന. ആന്ധ്രയിലെ വിശാഖപ്പട്ടണത്തുനിന്ന് മയക്കുമരുന്ന് നേരിട്ടെത്തിച്ചശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ 'പൂത്തിരി ഓണായിട്ടുണ്ട്' എന്ന കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഓർഡർ നൽകിത്തുടങ്ങും. പ്രതിയെ പിടികൂടിയ സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസ്, എ.ഇ.ഐ. പ്രവീൺകുമാർ, പ്രിവന്റീവ് ഓഫീസർമാരായ എൻ.ആർ. രാജു, ടി.ജെ. രഞ്ജിത്ത്, സുധീർകുമാർ, പി.ഒ. ഗ്രേഡുമാരായ പി.ബി. സിജോമോൻ, നിതിൻ മാധവൻ, റെനിൽ രാജൻ, സി.ഇ.ഒ. മാരായ അനൂപ്ദാസ്, ധനുസ് ചന്ദ്രൻ, ഡബ്ല്യു.സി.ഇ.ഒ. എൻ.കെ. സിജ എന്നിവരുമുണ്ടായിരുന്നു.
Content Highlights: Excise officials arrest a 25-year-old in Puzhakkal with hashish oil and ganja worth Rs 2.5 crore. Read the full report on the 'Poothiri' drug smuggling network.