12വർഷത്തെ തടവുശിക്ഷ ആദ്യം അനുഭവിക്കണം, ശേഷം ജീവപര്യന്തം; കേഡലിന്റെ ശിക്ഷ വിശദീകരിച്ച് പ്രോസിക്യൂട്ടർ

അഡ്വ. ദിലീപ് സത്യൻ | Photo: Screengrab/ Mathrubhumi News
അഡ്വ. ദിലീപ് സത്യൻ | Photo: Screengrab/ Mathrubhumi News

തിരുവനന്തപുരം: നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് മുമ്പായി 12 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം.

സെഷന്‍ 302 പ്രകാരമുള്ള ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതിന് മുമ്പ് 12 വര്‍ഷം കേഡല്‍ ജെന്‍സന്‍ തടവുശിക്ഷ അനുഭവിക്കണമെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. ദിലീപ് സത്യന്‍ അറിയിച്ചു. സെഷന്‍ 436 പ്രകാരം വീടിന് തീ വെച്ചതിന് ഏഴു വര്‍ഷത്തെ കഠിനതടവും 201 പ്രകാരം തെളിവ് നശിപ്പിച്ചതിന് അഞ്ചു വര്‍ഷത്തെ കഠിനതടവും കൂടി ശിക്ഷ വിധിച്ചിരിക്കുന്നതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതിന് മുമ്പ് കേഡല്‍ ഈ 12 വര്‍ഷത്തെ ശിക്ഷ അനുഭവിക്കണമെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

പിഴതുകയായി വിധിച്ചിരിക്കുന്ന 15 ലക്ഷം രൂപ ഒന്നാം സാക്ഷിയായ അമ്മാവന്‍ ജോസിന് നല്‍കാനും കോടതി വിധിച്ചതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ജീവപര്യന്തം മതിയാവില്ലെന്ന് തോന്നുന്ന കേസുകളിലാണ് വധശിക്ഷ വിധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നതെന്നും നിലവില്‍ കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്നും അഡ്വ. ദിലീപ് സത്യന്‍ പറഞ്ഞു.

Content Highlights: Prosecutor explains Kedal Jensen`s 12-year prison sentence before life imprisonment