പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടു; ജയില്‍ചാടിയത് പുലര്‍ച്ചെ

മണികണ്ഠന്‍
മണികണ്ഠന്‍

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടു. കൊലക്കേസ് പ്രതിയായ ഇടുക്കി വണ്ടന്‍മേട് സ്വദേശി മണികണ്ഠന്‍(39) ആണ് ജയില്‍ചാടിയത്. 

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.  

Content Highlights: prisoner escaped from poojappura central jail