പട്ടാപ്പകൽ വീടിനുള്ളിൽ കവർച്ച; 10 പവൻ കൊണ്ടുപോയി, വീട്ടമ്മയുടെ കൺമുന്നിലൂടെ ഓടിരക്ഷപ്പെട്ട് കള്ളൻ

Photo: AI generated image
Photo: AI generated image

പൂപ്പാറ: ഇടുക്കി പൂപ്പാറയിൽ പട്ടാപ്പകൽ വീടിനുള്ളിൽ കടന്ന മോഷ്ടാവ് 10 പവൻ സ്വർണാഭരണങ്ങളും ഒരുലക്ഷം രൂപയും കവർന്നു. പൂപ്പാറ തോമ്പ്രകുടി ജോഷിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഈ സമയം ഇവിടെയെത്തിയ വീട്ടമ്മയുടെ മുന്നിലൂടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ജോഷിയും കുടുംബാംഗങ്ങളും കൃഷിയിടത്തിലിറങ്ങിയ സമയത്തായിരുന്നു കവർച്ച. അലമാരകളെല്ലാം തുറന്ന് തിരച്ചിൽ നടത്തിയ മോഷ്ടാവ് ഇവിടെ സൂക്ഷിച്ചിരുന്ന കുടുംബശ്രീ സംഘത്തിൽനിന്ന്‌ വായ്പയെടുത്ത ഒരുലക്ഷം രൂപയും 10 പവനോളം വരുന്ന സ്വർണാഭരണങ്ങളുമാണ് കൊണ്ടുപോയത്.

മോഷ്ടാവിനെക്കണ്ട് സിനി ബഹളം വെച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ചുവന്നവസ്ത്രം ധരിച്ച് മുഖം മൂടിയിരിക്കുകയായിരുന്നു. വീട്ടുകാരുടെ രീതികൾ മനസ്സിലാക്കി ആസൂത്രിതമായാണ് മോഷണമെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വി. കേന്ദ്രീകരിച്ച് ശാന്തൻപാറ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Daylight burglary at a residence in Thomprakudi, Poopara. Theft of 10 sovereigns of gold and 1 lakh rupees in cash., Suspect fled the scene when confronted by the homeowner. Police suspect a planned operation targeting the family's routine. Ongoing investigation led by Shanthanpara Police using CCTV footage.