ജുനൈദ് സഹോദരനെ കഴുത്തറത്ത് കൊന്നത് ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി; കൂട്ടുകാരെപ്പോലെ കഴിഞ്ഞവര്‍,ലഹരിക്കേസും

മഞ്ചേരി: പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ ജ്യേഷ്ഠന്‍ അനുജനെ കഴുത്തറത്ത് കൊന്നത് കടബാധ്യതയുടെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന്. പള്ളിമുക്ക് വടക്കിയില്‍ കൊല്ലപ്പറമ്പന്‍ അബ്ബാസിന്റെ മകന്‍ അമീര്‍ സുഹൈല്‍ (26) ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ജ്യേഷ്ഠന്‍ ജുനൈദ് (28) സ്‌കൂട്ടറില്‍ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
പള്ളിമുക്ക് വടക്കയില്‍മുക്കിലുള്ള വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.45-നാണ് അരുംകൊല നടന്നത്. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അനുജന്‍ അമീര്‍ സുഹൈലിനെ വിളിച്ചുണര്‍ത്തിയ ജുനൈദ് മൊബൈലില്‍ വന്ന മെസ്സേജ് കാണിച്ചശേഷം തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കൈയില്‍ കരുതിയ കത്തി കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ അമീര്‍ കിടപ്പുമുറിയില്‍നിന്ന് പുറത്തിറങ്ങി അടുക്കളയില്‍ വീണു.
ബഹളംകേട്ട് ഞെട്ടിയുണര്‍ന്ന മാതാവ് ഖൈറുന്നീസയും സഹോദരി മുബഷിറയും മുറിയില്‍നിന്ന് പുറത്തുവന്നപ്പോള്‍ അടുക്കളയില്‍ രക്തംവാര്‍ന്നു കിടക്കുന്ന അമീറിനെയാണു കണ്ടത്. കൃത്യം ചെയ്തശേഷം കത്തിയുമായി പ്രതി ജുനൈദ് സ്‌കൂട്ടറില്‍ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞു.
ആഡംബര കാറുകളുടെ കൈമാറ്റവുമായും വാടകയ്ക്ക് കാര്‍ നല്‍കിയതുമായും മറ്റും ബന്ധപ്പെട്ട് ഇരുവര്‍ക്കും ലക്ഷങ്ങളുടെ സാമ്പത്തികബാധ്യതയുണ്ട്. ഇതേക്കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. താമസിക്കുന്ന വീടുള്‍പ്പെടെ കടക്കെണിയിലാണ്. കടബാധ്യതയെച്ചൊല്ലി മുന്‍പും ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
പ്രതിക്കെതിരേ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്നുകേസും നിലവിലുള്ളതായി പോലീസ് അറിയിച്ചു. കൊലപാതകത്തിലേക്കു നയിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരുന്നു.
ഇരുവരും കൂട്ടുകാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്‌കൂട്ടറില്‍ ഒന്നിച്ചാണ് യാത്രചെയ്തിരുന്നത്. എന്നാല്‍ പലപ്പോഴും രാത്രിയില്‍ ഇരുവരുടെയും തര്‍ക്കങ്ങള്‍ കേള്‍ക്കാമായിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞു. കൊല്ലപ്പെട്ട അമീര്‍ സുഹൈല്‍ അവിവാഹിതനാണ്. തിരുവനന്തപുരത്ത് ജല അതോറിറ്റിയുടെ കരാര്‍ തൊഴിലാളിയാണ്. രണ്ടുദിവസത്തെ അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. വീടിനുസമീപം കുടുംബത്തിന് പുതിയ വീട് നിര്‍മാണം നടക്കുന്നതിനിടെയാണ് ദാരുണസംഭവം. തമിഴ്നാട്ടില്‍ തോട്ടംതൊഴിലാളിയാണ് പിതാവ് അബ്ബാസ്.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഡിവൈഎസ്പി ബിജു, മഞ്ചേരി ഇന്‍സ്പെക്ടര്‍ പ്രതാപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Content Highlights: Tragic incident in Pookkattur, Manjeri: Elder brother stabs younger sibling to death following a dispute over financial debts