വടകര മടപ്പള്ളിയില്‍നിന്ന് മൂന്ന് കിലോ വെടിമരുന്ന് കണ്ടെടുത്തു

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം നടന്ന വീടിന് സമീപം പരിശോധനയ്ക്കെത്തിയ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി.
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം നടന്ന വീടിന് സമീപം പരിശോധനയ്ക്കെത്തിയ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി.

വടകര:  പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍നിന്ന് മൂന്നു കിലോ വെടിമരുന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉള്‍പ്പടെയുള്ള മൂന്നുപേരെ പാനൂര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

പാനൂരിലെ ബോംബ് കേസിലെ പ്രതികള്‍ക്ക് എവിടെനിന്ന് സ്‌ഫോടക വസ്തുക്കള്‍ കിട്ടിയെന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ചോദ്യം ചെയ്യല്‍. സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം.
 
Content Highlights: police seized explosive items from madappalli