വിവാഹം രണ്ടുവര്‍ഷം മുന്‍പ്; നഴ്‌സായ യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

സ്‌നേഹ
സ്‌നേഹ

ചെര്‍പ്പുളശ്ശേരി(പാലക്കാട്): തൃക്കടീരി കിഴൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കിഴൂര്‍ കല്ലുവെട്ടുകുഴിയില്‍ സുര്‍ജിത്തിന്റെ ഭാര്യ സ്‌നേഹ(22)യാണ് മരിച്ചത്. 

വ്യാഴാഴ്ച രാവിലെയാണ് സ്‌നേഹയെ ഭര്‍തൃവീട്ടിലെ രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ ഭര്‍ത്താവ് കണ്ടത്. കോതകുറുശ്ശിയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്സാണ്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സ്‌നേഹ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നതെന്ന് പറയുന്നു. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹം. 

ചെര്‍പ്പുളശ്ശേരി ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പാലക്കാട്ടുനിന്നുള്ള വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)

Content Highlights: A 22-year-old woman was found dead in her husband`s house in Kizhoor, Palakkad.