തട്ടുകടയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് പ്രസവിച്ച് 2 മണിക്കൂർ പ്രായമായ കുഞ്ഞിനെ

കൊച്ചി: കൊച്ചിയിൽ ഫോറം മാളിന് സമീപം തട്ടുകടയിൽ ചോരക്കുഞ്ഞ് ഉപേക്ഷിപ്പിക്കപ്പെട്ട നിലയിൽ. പ്രസവിച്ച് രണ്ട് മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ ഒരു മണിക്ക് സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരനാണ് പോലീസിൽ വിവരം അറിയിച്ചത്. കുട്ടി ഇപ്പോൾ സുരക്ഷിതമായി ജനറൽ ആശുപത്രിയിലുണ്ട്. സിസിടിവി ക്യാമറകൾപരിശോധിച്ചുവരുന്നതായി മരട് പോലീസ് അറിയിച്ചു.
Content Highlights: Newborn baby found abandoned near Forum Mall, Kochi, Infant estimated to be only two hours old at discovery, Discovery made by a passerby at 1 AM, Child currently receiving care at General Hospital, Police are actively reviewing CCTV footage for leads