ലൈംഗികാതിക്രമം ചെറുക്കാൻശ്രമിച്ച കുടുംബത്തെ പിൻതുടർന്ന് യുവാക്കൾ; കാർ അടിച്ചുതകർത്തു,സംഭവം നാസിക്കിൽ

#ന്യൂസ് ഡെസ്ക്

നാസിക്: ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിച്ച യുവതിയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന് ആക്രമിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ ഞായറാഴ്ചയാണ് സംഭവം. 

വിനോദസഞ്ചാര കേന്ദ്രമായ ഇഗത്പുരി സന്ദർശിക്കാൻ  എത്തിയതായിരുന്നു കുടുംബം. സംഘത്തിലുണ്ടായിരുന്ന യുവതിയെ ഏതാനും യുവാക്കൾ ചേർന്ന് വിസിലടിക്കുകയും അശ്ലീലവാക്കുകൾ പറഞ്ഞ് ശല്യപ്പെടുത്തുകയും ചെയ്തു. ഇതിനെ കുടുംബം ചോദ്യംചെയ്തതാണ് ആക്രമണത്തിലേക്ക് നയിച്ചത്. യുവാക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രതികൾ പറഞ്ഞു.

സംഭവസ്ഥലത്തുനിന്ന് പോകാൻ ശ്രമിച്ച കുടുംബത്തെ അക്രമിസംഘം കാറിലും ബൈക്കിലുമായി 15 കിലോമീറ്ററോളം പിന്തുടർന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുമ്പുവടി ഉപയോഗിച്ച് കുടുബം സഞ്ചരിച്ച വാഹനം ആക്രമിക്കുകയായിരുന്നു സംഘം. കാറിന്റെ ചില്ല് തകർത്തു. വാഹനത്തിന്റെ മുൻഭാഗവും പിൻഭാഗവും അടിച്ചുതകർത്ത നിലയിലാണുള്ളത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കുടുംബം പകർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനെ പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. 

സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്തെന്നും രണ്ട് പേരാണ് പ്രധാന പ്രതികളെന്നും പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: Family visiting Igatpuri faced harassment from a group of men., The family was chased for 15km in cars and bikes after confronting the harassers., The attackers used iron rods to vandalize the family's vehicle., Police have detained six suspects regarding the incident.