യുവാവിനെ പെട്രോൾ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ

അജേഷ്
അജേഷ്

ചിറ്റാരിക്കാൽ: വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ പെട്രോൾബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കൂവപ്പാറയിലെ അജേഷിനെ (34) ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു. മേയ് 11-ന് വീട്ടിലേക്കുപോകുകയായിരുന്ന കൂവപ്പാറയിലെ വാളുപറമ്പിലെ അതുൽ രാജീവിനുനേരെയാണ് പെട്രോൾബോംബേറുണ്ടായത്.

അജേഷിനെതിരേ ഒരു കേസിൽ സാക്ഷിപറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. കുറ്റകൃത്യത്തിനുശേഷം നാടുവിട്ട അജേഷ് നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Content Highlights: murder attempt to young man by throwing petrol bombs arrest