കിടപ്പുമുറിയില്‍ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമം, യുവാവ് പിടിയില്‍; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

സിയാദ്
സിയാദ്

കൊട്ടിയം: ഭാര്യയെ കിടപ്പുമുറിയില്‍വെച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ ഇരവിപുരം പോലീസ് പിടികൂടി. മയ്യനാട് ആക്കോലില്‍ കരുവാംകുഴി നിഷാദ് മന്‍സിലില്‍ സിയാദ് (30) ആണ് അറസ്റ്റിലായത്. 

കഴിഞ്ഞ 11-ന് രാത്രിയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികത്സയിലാണ്. ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

Content Highlights: murder attempt against wife man arrested in kottiyam kollam