അജിത്കുമാറിന് തിരിച്ചടി, സസ്പെൻഷൻ നീട്ടി; സർവീസിൽ തിരികെയെത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് (4 മാസം) കൂടി നീട്ടി സർക്കാർ ഉത്തരവ്. അജിത് കുമാറുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, അദ്ദേഹം തിരികെ സർവീസിലെത്തുന്നത് അന്വേഷണത്തെ ബാധിക്കും എന്ന നിലപാടിലാണ് സർക്കാർ നടപടി.
ആലപ്പുഴയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് ഉദ്യോഗസ്ഥർ മർദനം നടത്തിയിരുന്നു. ഈ കേസിൽ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ എം.ആർ. അജിത് കുമാർ ഇടപെട്ടതായാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി സമർപിച്ച റിപ്പോർട്ടിൽ, അജിത് കുമാർ ചില കീഴുദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കം നടത്തിയതായും വ്യക്തമാക്കിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ചുമത്തിയ ആദ്യ മൂന്ന് മാസത്തെ സസ്പെൻഷൻ കാലാവധിയാണ് ഇപ്പോൾ 120 ദിവസം കൂടി നീട്ടിയിരിക്കുന്നത്.
Content Highlights: The suspension of ADGP M.R. Ajith Kumar has been extended by 120 days due to ongoing investigations related to his involvement in certain cases. Ajith Kumar is accused of intervening to protect police officers involved in an assault on Youth Congress and KSU workers during a protest in Alappuzha. An investigation report by a special team led by an SP revealed that Ajith Kumar attempted to sabotage the case investigation using subordinate officers, leading to the extension of his suspension.