മലഞ്ചരക്ക് കടയുടെ ചുമര്‍ കുത്തി തുരന്ന് ഒന്നര ക്വിന്റല്‍ കുരുമുളക് കവര്‍ന്നു

മാവുങ്കാല്‍ (കാസർകോട്): മലഞ്ചരക്ക് കടയുടെ ചുമർ കുത്തി തുരന്ന് മൂന്ന് ചാക്ക് ( ഒന്നര ക്വിന്റല്‍) കുരുമുളക് മോഷ്ടിച്ചു. മാവുങ്കാല്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന വെള്ളിക്കോത്ത് സ്വദേശി ബി.ഗുരുദത്ത് പ്രഭുവിന്റെ ആര്യദുര്‍ഗ ട്രേഡേഴ്‌സിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പുട്ടു പൊളിക്കാന്‍ ശ്രമവും നടന്നിരുന്നു വെള്ളിയാഴ്ച രാവിലെയാണ് കവര്‍ച്ച വിവരം അറിയുന്നത്.
ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചുമര്‍ തുരക്കാന്‍ ഉപയോഗിച്ച പികാസ് പോലീസ് കണ്ടെടുത്തു.സ്ഥാപന ഉടമയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിപണി വില അനുസരിച്ച് നഷ്ടപ്പെട്ട കുരുമുളകിന് ഒരു ലക്ഷത്തോളംരൂപവിലവരും