പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പ്രതികളിൽ ഒരാളുടെ വീട്ടിൽ കൊണ്ടുപോയായിരുന്നു പീഡനം.
രണ്ടുദിവസം മുൻപ് കൗൺസിലിങ് നടത്തിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. ഉടൻതന്നെ മണ്ണന്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല.
പ്രതികളായ ആദിൽ (19), ജാരിബ് (19), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെ കഴിഞ്ഞദിവസം പിടികൂടി റിമാൻഡ് ചെയ്തു. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതികൾ താമസിക്കുന്നത്.
Content Highlights: A minor girl was assaulted by three individuals in Mannanthala, with the incident occurring in January.