മകളുടെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചയാൾ മരിച്ചു

തിരുവനന്തപുരം: മകളുടെ ഭർത്താവ് ഇരുമ്പ് ചുറ്റികകൊണ്ടു തലയ്ക്കടിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു.
ഉറിയാക്കോട് പൊന്നെടുത്താംകുഴി പൂമല നീനാഭവനിൽ എ.ഡേവിഡ്(65) ആണ് മരിച്ചത്. ഡേവിഡിന്റെ മകൾ നീനയുടെ ഭർത്താവ്, അരുവിക്കര ഭഗവതിപുരം ഗാന്ധിജിനഗർ പ്രദീപ് വിലാസത്തിൽ എം.പ്രകാശിനെ(31) വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
കഴിഞ്ഞ മാസം 28-ന് വൈകീട്ടായിരുന്നു അക്രമം. ഭാര്യ പ്രകാശിന്റെ കൂടെ വാടകവീട്ടിൽ താമസിക്കാത്തതിന്റെ പേരിൽ വഴക്കുണ്ടായെന്നും തുടർന്ന് പ്രകാശ് ഡേവിഡിനെ ആക്രമിച്ചെന്നുമാണ് കേസ്. പ്രകാശിനെ 10-ന് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് ഡേവിഡ് മരിച്ചത്. രത്നാഭായിയാണ് മരിച്ച ഡേവിഡിന്റെ ഭാര്യ.
Content Highlights: Man who was hit on head with a hammer by son in law died