യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ, സംഭവം കൊടുവായൂരിൽ

അനുപ്രിയ, മണികണ്ഠൻ | Photo: Special arrangement
അനുപ്രിയ, മണികണ്ഠൻ | Photo: Special arrangement

പാലക്കാട്: കൊടുവായൂരിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പിട്ടു പീടികയിലെ വാടകവീട്ടിൽ താമസിക്കുന്ന എത്തനൂർ സ്വദേശി അനുപ്രിയയെ (31) ആണ് ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

മണികണ്ഠൻ തന്നെയാണ് പുതുനഗരം പോലീസിനെ ഫോൺ ചെയ്ത് വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തി മരണം സ്ഥിരീകരിച്ച് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ദമ്പതിമാർ തമ്മിൽ കുടുംബവഴക്ക് ഉള്ളതായി പൊലീസ് പറഞ്ഞു. വഴക്കിനിടെ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നതായി പോലീസ് പറഞ്ഞു. അനാമിക, ആത്മിക എന്നിവരാണ് അനുപ്രിയ-മണികണ്ഠൻ ദമ്പതികളുടെ മക്കൾ.

Content Highlights: Anupriya, a 31-year-old woman from Ethanoor, was found strangled to death with a shawl in her rented house in Koduvayur, Palakkad