യുവതി ലിവ് ഇൻ ബന്ധത്തിൽനിന്ന് പിന്മാറി; വളർത്തുനായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി യുവാവ്

കൊൽക്കത്ത: ലിവ് ഇൻ ബന്ധത്തിൽനിന്ന് യുവതി പിൻമാറിയതിലെ ദേഷ്യത്തിൽ യുവതിയുടെ വളർത്തു പട്ടികളെ കൊന്ന് കെട്ടിത്തൂക്കി യുവാവിന്റെ പകപോക്കൽ. ദക്ഷിണ കൊൽക്കത്തയിലെ ബിക്രംഗഢ് പ്രദേശത്താണ് സംഭവം.
പങ്കാളികളായ സഞ്ജീവ് ഭട്ടാചാര്യയും പരി നോവയും ഇവിടെ വാടകഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ബന്ധം അവസാനിപ്പിക്കാൻ പരി നോവ തീരുമാനിച്ചതോടെ വീട്ടിലുണ്ടായിരുന്ന രണ്ടു നായ്ക്കളെ സഞ്ജീവ് കൊലപ്പെടുത്തുകയായിരുന്നു.
വീഡിയോകോളിൽ വിളിച്ച സഞ്ജീവിനോടു സംസാരിക്കുന്നതിനിടെ, വളർത്തുനായ്ക്കളിലൊന്ന് കുരുക്കിൽ തൂങ്ങിക്കിടക്കുന്നത് യുവതി കണ്ടു. അവർ പ്രദേശവാസികളെ വിളിച്ചുപറഞ്ഞു. അവരെത്തിയപ്പോൾ രണ്ടു നായ്ക്കളും ചത്തിരുന്നു. ഫ്ലാറ്റിനുള്ളിൽ എല്ലായിടത്തും രക്തം തളംകെട്ടിക്കിടന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. സഞ്ജീവിനെ പോലീസ് അറസ്റ്റുചെയ്തു. സഞ്ജീവിനെതിരേ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്തിറങ്ങി.
Content Highlights: A man in Kolkata killed his partner's two pet dogs after she decided to end their live-in relationship., The accused, Sanjeev Bhattacharya, hanged the dogs and showed one of them via video call to the victim, Pari Nova., Locals found blood splattered inside the flat and alerted authorities, leading to the accused's arrest., Animal lovers and local residents have strongly protested the brutal act of animal cruelty.