ഒരുമിച്ചിരുന്ന് മദ്യപാനം, വാക്കുതർക്കം; ഇടുക്കിയിൽ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

#മാതൃഭൂമി ന്യൂസ്
സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം | Image courtesy: Mathrubhumi news screngrab
സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം | Image courtesy: Mathrubhumi news screngrab

പുല്ലുപാറ: ഇടുക്കി പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. പ്രതി തങ്കച്ചനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

തങ്കച്ചനും ബിനുവും അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ്. ശനിയാഴ്ച ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയും പിന്നാലെ തങ്കച്ചൻ ബിനുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് വിവരം.

കൊലപാതകത്തിന് ശേഷം തങ്കച്ചൻ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സിനോട് ബിനുവിന് അപകടം സംഭവിച്ചതാണെന്ന് പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥർക്ക് ഇത് വിശ്വാസയോഗ്യമായി തോന്നിയില്ല. തുടർന്ന് അവർ പെരുവന്താനം പോലീസിനെ വിവരം അറിയിച്ചു.

പോലീസ് സ്ഥലത്തെത്തി തങ്കച്ചനെ കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിലേക്ക് തങ്കച്ചനെ നയിച്ചതെന്താണെന്ന കാര്യം ചോദ്യംചെയ്യലിലൂടെയേ വ്യക്തമാകുകയുള്ളൂ. ബിനുവും തങ്കച്ചനും സ്ഥിരം മദ്യപാനികളാണെന്നും തങ്കച്ചന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് വിവരം.

Content Highlights: In Pulluppara, Idukki, a man named Binu was killed by his relative Thankachan during a drunken altercation