ചങ്ങരംകുളത്ത് സംസ്ഥാനപാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് സംസ്ഥാനപാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന ദിപീഷി(40)നെയാണ് ചൊവ്വാഴ്ച ഉച്ചയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറ്റിപ്പുറം-തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് എടപ്പാള്‍ റോഡില്‍ ഗോപിക ഫര്‍ണ്ണിച്ചര്‍ കടയ്ക്ക് മുന്‍വശത്ത് ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ റോഡരികില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്.
നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മരിച്ചുകിടക്കുകയാണ് എന്ന് മനസിലായതോടെ ഉടന്‍ ചങ്ങരംകുളം പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ചങ്ങരംകുളം മേഖലയില്‍ സ്വകാര്യ ബസ്സില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ദിപീഷ്. മാതാവ് നളിനിക്കൊപ്പം നരണിപ്പുഴയില്‍ ഒരു ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് ആയിരുന്നു ദിപീഷിന്റെ താമസം. പിതാവ്: എരമംഗലം സ്വദേശി ഇളയംകാവില് സുബ്രഹ്മണ്യന്.
Content Highlights: man found dead beside national highway changaramkulam malappuram