സ്‌കൂള്‍വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരം; പോക്‌സോ കേസില്‍ 41-കാരന്‍ അറസ്റ്റില്‍

മാവൂര്‍(കോഴിക്കോട്): സ്‌കൂള്‍വിദ്യാര്‍ഥിനികളോട് അശ്ലീലഭാഷയില്‍ സംസാരിച്ച മാവൂര്‍ കണ്ണിപറമ്പ് കുറുമ്പനത്തൊടികയില്‍ ഉസ്മാ(41)നെ മാവൂര്‍ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു.
ഏപ്രിലില്‍ മാവൂര്‍ കുറ്റിക്കടവിലുള്ള കടയില്‍ 17, 14 വയസ്സുള്ള വിദ്യാര്‍ഥിനികളോട് പ്രതി ലൈംഗികച്ചുവയോടെ സംസാരിക്കുകയായിരുന്നു. പ്രതിയെ വീടിനുസമീപത്തുനിന്ന് മാവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, എസ്‌ഐ രമേഷ്ബാബു, എസ്സിപിഒ പ്രമോദ്, സിപിഒമാരായ പ്രജീഷ്, വിനീത് എന്നിവര്‍ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.
Content Highlights: Man Arrested Under POCSO Act for Lewd Behavior Towards Schoolgirls in Mavoor Kozhikode