പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി ഏഴുമാസം ഗർഭിണി, പീഡിപ്പിച്ച 21-കാരന് അറസ്റ്റില്‍

ശ്രീകൃഷ്ണപുരം(പാലക്കാട്): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്ഭിണിയാക്കിയന്നെ കേസില്‍ യുവാവ് അറസ്റ്റില്‍. കരിമ്പുഴ ആറ്റാശ്ശേരി കൊലോത്തൊടി ജുനൈദ്(21)ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ജുനൈദ് ജോലി ചെയ്തിരുന്ന കോട്ടയത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടി ഏഴുമാസം ഗര്‍ഭിണിയാണ്. നിലവില്‍ തൃശ്ശൂരിലെ ഹോട്ടലിലാണ് ജുനൈദ് ജോലിചെയ്യുന്നത്. ഇവിടെനിന്നാണ് ശ്രീകൃഷ്ണപുരം പോലീസ് പ്രതിയെ പിടികൂടിയത്.
Content Highlights: man arrested for raping minor girl in sreekrishnapuram palakkad